ആലപ്പുഴ : ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധാന കേസിൽ ബിന്ദുവിൻ്റെ സഹോദരൻ പ്രവീണിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തി അന്വോഷണ സംഘം രക്തസാമ്പിളുകൾ ശേഖരിച്ചു.
ഇതോടെ ബിന്ദു പത്മനാഭൻ കേസും അന്വോഷണത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് അതേസമയം.കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ തിരോധാന കേസിൽ പിടിയിലായ ചേർത്തല പള്ളിപ്പുറംസ്വദേശി സെബാസ് റ്റ്യനെ ഏഴു ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ആദ്യം അനുവദിച്ച ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടർന്ന് വ്യാഴാഴ്ച ഇയാളെ ഏറ്റുമാനുര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപെട്ട് അന്വോഷണ സംഘം നല്കിയ അപേക്ഷ യിലാണ് കോടതി അനുമതിനൽകിയത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും ലഭിച്ച കത്തിയ ശരീരാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക യച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തിയാല്‍ മാത്രമേ തുടരന്വേഷണത്തിന്റെ ഗതി നിശ്ചയിക്കു കയുള്ളു. ......

ആലപ്പുഴ : കോട്ടയം അതിരമ്പുഴ സ്വദേശിനിയയായ ജെയ്നമ്മയുടെ തിരോധാന കേസ്സിൽഅന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ,ചേർത്തല സ്വദേശിനിയായ സിന്ധുവിൻ്റെ തിരോധാനവും പുനരന്വോഷണത്തിലേക്ക് ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വള്ളാകുന്നത്ത് വെളി സിന്ധു (43) വിനെ കാണാതായ കേസാണ് വീണ്ടും അന്വോഷിക്കുന്നത്ജെയ്നമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലയ സെബാസ്റ്റ്യന്‍ ചേർത്തലയിൽ നിന്ന് കാണാതായ മറ്റ് രണ്ട് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് അന്വോഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ സിന്ധുവിൻ്റെ തിരോധാനവും അന്വോഷണത്തിൻ്റെ ഭാഗമാകുന്നത് .2020 ഒക്ടോബർ 19-ന് കാണാതായ തിരുവിഴയിൽ നിന്ന് കാണാതായ സിന്ധുവിൻ്റെ അർത്തുങ്കൽ പൊലീസ് നാലു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പശ്ചാതലത്തിലാണ്ഈ കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വീണ്ടും പുനപരിശോധിക്കുന്നത് മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് സിന്ധു ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞുപോയത് .പിന്നീട് തിരികെയെത്താത്തതിനെ തുടർന്ന് മകൾ അർത്തുങ്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു അന്വോഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തിയതായി കണ്ടെത്തി. ......
ആലപ്പുഴ : പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് എട്ടിന് ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ......
ഹരിപ്പാട്: ജാതി നോക്കി വോട്ട് ചെയ്യുന്നവർ ബുദ്ധിമാന്മാരാണെന്നും അല്ലാത്തവർ വിഡ്ഢികളാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചില സമുദായങ്ങൾ സ്വന്തം സ്ഥാനാർത്ഥികളെ നോക്കി വോട്ട് ചെയ്യുമ്പോൾ ഈഴവർ ആർക്ക് വോട്ട് ചെയ്യുന്നു. ......
രേഖകളിൽ കൃത്രിമംകാട്ടി പണം തട്ടിയ ബാങ്കുമാനേജർക്ക് നാലു വർഷം തടവും അയ്യായിരം പിഴയും ശിക്ഷ. ചങ്ങനാശ്ശേരി മാടപ്പള്ളി ഹസീനാ ഭവനിൽ കെ.......